കണ്ണൂര്‍: സംസ്ഥാന കലോത്സവ കിരീടം തുടര്‍ച്ചയായി പതിനൊന്നാം തവണയും കോഴിക്കോട് കരസ്ഥമാക്കി.
939 പോയിന്റുമായാണ് കോഴിക്കോട് കിരീടമുറപ്പിച്ചത്. 936 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
933 പോയിന്റുമായി ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.
പാലക്കാടിന്റെ മുഴുവന്‍ അപ്പീലുകളും തള്ളിയതാണ് കോഴിക്കോടിനെ വിജയത്തിലേക്ക് നയിച്ചത്.
18 തവണ കിരീടം നേടിയ കോഴിക്കോട് കിരീടനേട്ടത്തിൽ റിക്കാർഡിലുമെത്തി.
സംസ്ഥാന കലോത്സവത്തില്‍ ഏറ്റവും തവണ കിരീടം നേടിയ തിരുവനന്തപുരത്തിന്റെ റെക്കോര്‍ഡാണ് കോഴിക്കോട് തകര്‍ത്തത്.
അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോടും പാലക്കാടും തമ്മിലുണ്ടായിരുന്നത്.
ഹയര്‍ അപ്പീലുകളിലെ വിധിയിലുള്ള തര്‍ക്കമാണ് ഓവറോള്‍ ചാമ്പ്യനെ തെരഞ്ഞെടുക്കാന്‍ വൈകിയത്.
കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കിടുകയായിരുന്നു.
തൃശൂർ, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളാണ് യഥാക്രമം നാലുമുതല്‍ ഏഴു സ്ഥാനങ്ങളില്‍. കൊല്ലം എട്ടാംസ്ഥാനവും ആലപ്പുഴ ഒമ്പതാം സ്ഥാനവും നേടി.
Comments are closed for this post.