
പൂര്‍ണമായും കറുപ്പുനിറത്തില്‍ ഒരു സ്കൂട്ടര്‍. അതാണ് വെസ്പ നോട്ടെ 125. നോട്ടെ എന്നാല്‍ ഇറ്റാലിയന്‍ ഭാഷയില്‍ രാത്രി എന്നാണ് അര്‍ഥം. അതുകൊണ്ടുതന്നെ ‘ഇരുണ്ട’ വെസ്പ നിരത്തിലിറങ്ങുന്നു.
പിയാജിയോ ഇന്ത്യയുടെ സ്പെഷ്യല്‍ എഡിഷന് വെസ്പ നോട്ടെ 125 സ്കൂട്ടര്‍ ഇന്ത്യയില്‍ വില്പനയ്ക്കെത്തി. 68645 രൂപയാണ് പൂനെ എക്സ് ഷോറൂം വില.
കറുപ്പുനിറമുള്ള കണ്ണാടികള്‍, ഗ്രാബ് റെയില്‍സ് 11 ഇഞ്ച് അലോയ് വീല്‍സ് എന്നിവയെല്ലാം വെസ്പയെ ‘ഇരുണ്ട’താക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക