തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ എ.ഐ.സി.സി ആഹ്വാനപ്രകാരം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി.
രാജ്ഭവനു മുന്നില്‍ നടന്ന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുമായി ഒരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത്. കേന്ദ്രത്തിന്റെ ഈ നടപടി ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണ്. യു.ഡി.എഫ് എം.പിമാര്‍ ഈ കരിനിയമത്തിനെതിരേ ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധ കരിനിയമം നടപ്പാക്കിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.