
കോട്ടയം: റബര്‍ ബോര്‍ഡ് നടത്തുന്ന വിവിധ പരിശീലന പരിപാടികളെക്കുറിച്ച് കൂടുതലായി അറിയുന്നതിനു കോള്‍ സെന്ററുമായി കര്‍ഷകര്‍ക്ക് ബന്ധപ്പെടാം. കോള്‍ സെന്റര്‍ നമ്പര്‍: 0481 2576622.
റബര്‍ തോട്ടങ്ങളിലെ കൃഷിപ്പണികള്‍, കീടരോഗ നിയന്ത്രണം, വിളവെടുപ്പ്, സംസ്കരണം, ഉല്‍പ്പന്ന നിര്‍മാണം, ഇടവിളകള്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലന പരിപാടികള്‍.
ശാസ്ത്രീയമായി റബര്‍ കൃഷി ചെയ്യുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ പരിശീലന പരിപാടികള്‍ ഏറെ സഹായകമാണ്. കൂടാതെ നൈപുണ്യ വികസനത്തിനു ഊന്നല്‍ നല്കുന്ന പരിശീലന പരിപാടികള്‍ക്കും ബോര്‍ഡ് രൂപംനല്കിയിട്ടുണ്ട്.
റബര്‍ ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും കോള്‍ സെന്ററില്‍ നിന്നു ലഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയുള്ള സമയത്ത് വിളിക്കാം.