2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ഷകരെ പ്രതിസന്ധിയിലാക്കി വാനരപ്പട

സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തി പ്രദേശങ്ങളിലെ ഇഞ്ചി കര്‍ഷകര്‍ക്ക് ഭീഷണിയായി വാനരപ്പട. വാനരന്മാര്‍ മുള പൊട്ടുന്ന ഇഞ്ചി പറിച്ചുനശിപ്പിക്കുന്നതാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷിയിറക്കിയ ഇഞ്ചി കര്‍ഷകരെയാണ് വാനര ശല്യം കൂടുതലായി ബാധിച്ചിരിക്കുന്നത്. പതിനായിരങ്ങള്‍ മുടക്കി കൃഷിയിറക്കിയ ഇഞ്ചി മുളച്ച് പൊന്തുമ്പോള്‍ കുരങ്ങുകള്‍ പറിച്ചു നശിപ്പിക്കുകയാണ്. ഇത്തരത്തില്‍ വ്യാപക കൃഷിനാശമാണ് വാനരന്മാര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ പകല്‍ സമയങ്ങളില്‍പോലും കൃഷിയിടത്തില്‍ കാവലിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. പല കര്‍ഷകരും വായ്പയെടുത്തും കൃഷിഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷിയിറക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുരങ്ങ് ശല്യത്തില്‍ നിന്ന് എങ്ങനെ കൃഷി സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.