കൊണ്ടോട്ടി:കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്കുളള അനുമതി നിര്‍ത്തലാക്കിയത് വരും വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ക്കും തിരിച്ചടിയാകും.വലിയ വിമാനങ്ങള്‍ക്കുളള അനുമതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. പ്രശ്‌നം ഈ മാസം ഏഴിന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിപ്പൂര്‍ ഉപദേശക സമിതിയും ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ഏഴിന് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് വ്യോമായാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വിസ് താല്‍ക്കാലികമായി പിന്‍വലിച്ചത്.ഇതോടെ സഊദി എയര്‍ലൈന്‍സ്,എയര്‍ ഇന്ത്യയുടെ ജെംബോ വിമാനങ്ങള്‍ക്ക് അനുമതിയില്ലാതെയായി.വിമാന അപകടത്തെപ്പറ്റി എ.എ.ഐ.ബി അന്വേഷണം നടത്തിവരികയാണ്.
എ.എ.ഐ.ബി യുടെ റിപ്പോര്‍ട്ടും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും വലിയ വിമാനങ്ങളുടെ ഗതി നിശ്ചയിക്കുക.
കരിപ്പൂരില്‍ 2015 ല്‍ റണ്‍വേ റീ-കാര്‍പ്പാറ്റിങ്ങിനായാണ് ആദ്യം നിര്‍ത്തലാക്കിയത്. ഇതോടെ ഹജ്ജ് സര്‍വിസുകള്‍ പൂര്‍ണമായും നെടുമ്പാശ്ശേരിയിലേക്ക് മാറ്റി.പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹജ്ജ് സര്‍വിസ് കരിപ്പൂരിലേക്ക് തിരിച്ചെത്തിയത്.
പ്രധാനമന്ത്രിക്ക്
നിവേദനം
കൊണ്ടോട്ടി:കരിപ്പൂരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, വ്യോമയാന സെക്രട്ടറി പ്രദീപ് സിങ്ങ് കരോള, വ്യോമായാന വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെങ്കടേഷ് എം.പി തുടങ്ങിയവര്‍ നിവേദനം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എം.ഡി. എഫ് ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുള്ള കാവുങ്ങലാണ് കത്ത് നല്‍കിയത്.
Comments are closed for this post.