2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കരാര്‍ കൃഷി ഓര്‍ഡിനന്‍സ്  ജനാധിപത്യ വിരുദ്ധം:  പ്രേമചന്ദ്രന്‍ എം.പി

 
 
 
ന്യൂഡല്‍ഹി: കൊവിഡിന്റെ മറവില്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ ഓര്‍ഡിനന്‍സ് മുഖാന്തിരം നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും രാജ്യതാല്‍പര്യത്തിനെതിരുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു. 
കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന്‍ മേല്‍ നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ കോര്‍പ്പറേറ്റ് വത്ക്കരണത്തിന് വഴിയൊരുക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള മൂന്ന് ഓര്‍ഡിനന്‍സുകളും.കരാര്‍ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാര്‍ പൂര്‍ണമായും തുടച്ചുമാറ്റപ്പെടും. 
കരാര്‍ കൃഷി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ കര്‍ഷകര്‍ തന്റെ കൃഷിയിടത്തിലെ കൂലിപ്പണിക്കാരനായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നും പ്രേമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ഈ നിയമങ്ങള്‍ പാര്‍ലമെന്റ് സമിതിയുടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.