
തെക്കന്‍ ജില്ലകളിലെ പുരുഷന്മാരായ ഉദ്യോഗാര്ഥികള്ക്കുവേണ്ടിയുള്ള റിക്രൂട്ട്മെന്റ് റാലി അടുത്ത മാസം 15 മുതല്‍ 24 വരെ പാങ്ങോട് മിലിട്ടറി ക്യാംപിലെ കൊളച്ചല്‍ സ്റ്റേഡിയത്തില്‍ നടത്തും.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍, ട്രേഡ്മാന്‍ എന്നീ തസ്തികകളിലേക്കാണു നിയമനം.
റിക്രൂട്ട്മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ഇതിനകം 1500ല്‍പരം ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. റാലി തുടങ്ങിയതിനു ശേഷം രജിസ്ട്രേഷന് അനുവദിക്കില്ല.