2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കയ്യൂര്‍ സമര നായകന്‍ വിഴിഞ്ഞത്തിന് ആവേശമായി

കോവളം: ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചെത്തിയ കയ്യൂര്‍ സമര നായകന്‍ വിഴിഞ്ഞത്തിന് ആവേശമായി. ഇടതുപക്ഷത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന ജാതി മത ശക്തികളെ ചെറുത്തു തോല്‍പിക്കാന്‍ നാം കൂടുതല്‍ ശക്തരാകണമെന്ന് ഓര്‍മിപ്പിച്ച വി.എസ് അച്ചുതാനന്ദന്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ജനാധിപത്യ മതേതര ധ്വംസനങ്ങളെ കടന്നാക്രമിച്ചു. എല്‍.ഡി.എഫ് കോവളം നിയോജക മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്് പ്രചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം കോവളം ഏരിയാ സെക്രട്ടറി അഡ്വ.പി.എസ് ഹരികുമാര്‍ അധ്യക്ഷനായി. എല്‍ ഡി എഫ് നേതാക്കളായ പുല്ലുവിള സ്റ്റാന്‍ലി, പ്രകാശ് ബാബു, ജമീലാ പ്രകാശം, വെങ്ങാനൂര്‍ ഭാസ്‌കരന്‍,
വി. ഗോപാലകൃഷ്ണന്‍, തെന്നൂര്‍ക്കോണം ബാബു, വിഴിഞ്ഞം ജയകുമാര്‍, ലോയിഡ്, ആവാടുതുറ ശശി സംസാരിച്ചു. വെങ്ങാ നൂര്‍ ബ്രൈറ്റ് സ്വാഗതവും വിഴിഞ്ഞം സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.