
കണ്ണൂര്‍: കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ ഭരണമാണ് നടക്കുന്നതെന്നും സി.പി.എം ആളുകളെ ഭയപ്പെടുത്തി വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. പിണറായി അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ രണ്ട് നീതിയാണ് നടക്കുന്നത്.
പയ്യന്നൂരില്‍ അക്രമത്തിനു ആഹ്വാനം ചെയ്ത കോടിയേരിക്കെതിരേ പൊലിസ് കേസെടുക്കാതെ സ്വകാര്യ യോഗത്തില്‍ സംസാരിച്ച ആര്.ബാലകൃഷ്ണപിള്ളയ്ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. കൊലപാതകം തുടരുമ്പോഴും മന്ത്രിമാരും സി.പി.എം നേതാക്കളും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രസംഗങ്ങള്‍ തുടരുകയാണ്.
കേരളത്തില്‍ ഇടതു-വലതു മുന്നണികളില്‍ നിന്ന് ചെറുകക്ഷികള്‍ ചവിട്ടുംകുത്തും ഏല്ക്കേണ്ട ഗതികേടിലാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കേരള കോണ്‍ഗ്രസ്.