2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്ര  കാപട്യം: നിര്‍മലാ സീതാരാമന്‍

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഒരിടത്തും വികസനം അവരുടെ അജണ്ടയിലില്ലെന്നും കാപട്യമാണ് അവരുടെ മുഖമുദ്രയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. എന്‍.ഡി.എ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സി.കെ പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച വിജയ സങ്കല്‍പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂ. സോവിയറ്റ് റഷ്യയിലും ക്യൂബയിലും വെനിസ്വലയിലും എന്തിന് രാജ്യത്ത് ബംഗാളിലും ത്രിപുരയിലും ഇതു നേരിട്ട് ബോധ്യപ്പെട്ടതാണ്. പാര്‍ട്ടിയുടെ മുഖമുദ്ര കപടതയാണ്. ഒന്നുപറയും മറ്റൊന്നു പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിനെതിരേ പ്രസംഗിക്കും. രാജ്യം മുഴുവന്‍ ഒറ്റ മുന്നണിയിലായി കോണ്‍ഗ്രസും സി.പി.എമ്മും പ്രവര്‍ത്തിക്കും. രണ്ടു കക്ഷികളുടെയും സ്വഭാവം ഒന്നായതുകൊണ്ട് തന്നെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. സ്വന്തം വോട്ട് മറുപക്ഷത്തേക്കു മറിക്കുന്ന സി.പി.എമ്മിനെയാണു തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാണാനാവുകയെന്നും നിര്‍മല പറഞ്ഞു.
കെ. രഞ്ജിത്ത് അധ്യക്ഷനായി. സി.കെ പത്മനാഭന്‍, പി. സത്യപ്രകാശ്, പി.സി മോഹനന്‍, വര്‍ക്കി വട്ടപ്പാറ, ജി.ഡി തോമസ്, വി.വി രാജേന്ദ്രന്‍, അയ്യപ്പന്‍, എ. ദാമോദരന്‍, വി.വി ചന്ദ്രന്‍, ആനിയമ്മ രാജേന്ദ്രന്‍, യു. ഇന്ദിര, പി.ഇ മോഹനന്‍, കെ.കെ വിനോദ് കുമാര്‍, ജിജി തോംസണ്‍ പങ്കെടുത്തു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ഒ.എം ശാലിന മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.