2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കപ്പവാഴ: വിനോദസഞ്ചാരികളുടെ ഹരം

ഒറ്റയ്ക്ക് ഏറ്റവും കൂടുതല്‍ വില തരുന്ന വാഴപ്പഴമേതെന്നതിന് ഉത്തരം ചുവന്ന കപ്പ തന്നെ. ചുവന്ന കട്ടി തൊലിയുള്ള ഒരു കപ്പപ്പഴത്തിന് അഞ്ച് രൂപ ഈടാക്കാന്‍ കച്ചവടക്കാര്‍ മടിക്കാറില്ല. വിദേശിയാണെങ്കില്‍ ഇതു ചിലപ്പോള്‍ ഇരട്ടിക്കും. പഴുത്ത പഴത്തിന്റെ കുഴമ്പ് നാവിലെ ഇളം ചൂടില്‍ അലിയും എന്നത്രെ കന്യാകുമാരി ജില്ലയിലെ ജനങ്ങളുടെ വിശ്വാസം. വസൂരി വന്നാല്‍ ചുവന്നകപ്പ പഴവും നൊങ്കും കഴിച്ചാല്‍ വേദന കുറയും. ആശ്വാസം കിട്ടുകയും ചെയ്യും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതിന്റെ കൃഷി. മറ്റുള്ളിടത്ത് അതേ സമയം ഇതിന് ആവശ്യക്കാര്‍ ഇല്ല. തനി വിളയായി വയലിലും പറമ്പില്‍ ഇടവിളയായും കൃഷി ചെയ്യാം. കല്ലുവെട്ടുന്ന കുഴികള്‍ ചവറിട്ട് കത്തിച്ച് അതിന് മുകളില്‍ മണ്ണും വളവും വെള്ളവും നല്‍കി പടുകൂറ്റന്‍ കപ്പവാഴക്കുലകള്‍ വിളവെടുക്കാം.

മലബാറില്‍ നോക്കുന്നിടത്തെല്ലാം ഇപ്പോ കല്ലുവെട്ടുകുഴികളാണല്ലോ. കപ്പവാഴയുടെ ഏറ്റവും വലിയ ദൗര്‍ബല്യം വേഗത്തില്‍ കുറുനാമ്പ് രോഗം പിടിക്കുമെന്നതാണ്. കുല പാകമാകാന്‍ 14 മാസം എടുക്കും. എല്ലാ ദിവസവും നഗരത്തിലെ ചന്തകളില്‍ ഇത് സുലഭമായി എത്തുന്നു. പഴുത്താല്‍ വേഗം വിറ്റൊഴിയണം. 150 കായ് വരെയുള്ള കൂറ്റന്‍കുലകള്‍ ഉണ്ടാകും. കൃഷിയിടത്തില്‍ വന്ന് വന്ന് കച്ചവടക്കാര്‍ കുല വാങ്ങാതിരിക്കില്ല.
ഞാലിപ്പൂവന്‍: വേഗം പ്രചരിക്കുന്ന വാഴ
എല്ലാ വാഴകൃഷി സംസ്ഥാനങ്ങളിലും ഇതിനു മികച്ച പ്രചാരമാണ്. നട്ട് 10 മാസത്തിനുള്ളില്‍ കുലവെട്ടാം. ഇടവിളയായും വീട്ടുപറമ്പിലും വയലിലും വളര്‍ത്തുന്നു. ഒരു പരിധിവരെ വരള്‍ച്ചയെ മാത്രമല്ല കുറുനാമ്പ് രോഗത്തെയും തടുക്കും. പഴത്തിനു നല്ല മധുരം. പക്ഷെ പഴുക്കാന്‍ സമയമെടുക്കും. കന്നുകള്‍ സുലഭമായി കിട്ടും. തഞ്ചാവൂര്‍, സേലം തൃശിനാപ്പള്ളി, തിരുനല്‍വേലി ജില്ലകളില്‍ സുലഭമായി കൃഷി ചെയ്യുന്നു. 120 കായ്കള്‍ വരെയുള്ള കുല കിട്ടുന്നുണ്ട്. പരിചരണം കുറവാണെങ്കിലും പ്രയാസമില്ലാതെ വളരും.

നെയ്പ്പൂവന്‍:
വിശിഷ്ടവാഴ

കേരളത്തില്‍ പൂവനെന്നും തമിഴകത്ത് നെയ്പ്പൂവനെന്നും വിളിക്കുന്ന പൂവന്‍ മികച്ച വാഴയാണ്. നല്ല മധുരവും മയവും വഴക്കവുമുള്ള കഴമ്പാണ് പഴത്തിന്. ജ്യൂസ് ഉത്പാദനത്തിന് വിപുലമായി ഉപയോഗിക്കുന്നു. മഹാരാഷ്ട്രയിലും വലിയ പ്രിയമാണ്. പഴത്തൊലിക്കു സ്വര്‍ണ നിറവും കട്ടി തീരെ കുറവുമാണ്. 12 മാസത്തിനകം കുലവെട്ടാന്‍ കഴിയും. വീട്ടുപറമ്പിലും തെങ്ങിനിടയിലും ഇണക്കത്തോടെ വളര്‍ത്താം. നടാനുള്ള കന്നുകിട്ടാന്‍ കുറച്ച് പ്രയാസമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.