മൊയ്തു മായിച്ചാന്‍കുന്ന്
കതിര്‍
ഒന്നില്‍ നിന്ന്
കതിരുകളായ്
പത്തായം നിറയെ.
ചിതല്‍
കാതലുള്ളതൊന്നും
ചിതലെടുത്തിട്ടില്ല
ഇത്രയും വരെ.
കാത്
എത്ര കാത് കൂര്‍പ്പിച്ചിട്ടും
കണ്ണീര്‍ തുള്ളികള്‍
കടലെടുക്കുന്നത്
കേള്‍ക്കാനാവുന്നില്ല.
കുന്ന്
കുന്ന് കാണുന്നുണ്ട്
പുഴ കടലിനെ
പുണരുന്നത്.
കറുപ്പ്
കാക്ക ഇത്രയും വരെ
കറുത്തതോര്‍ത്ത്
പരിഭവിച്ചിട്ടില്ല.
കൂര്‍ഖം
മതിമറന്നുറങ്ങുന്നവന്റെ
കൂര്‍ഖംവലി
ഉറക്കംകിട്ടാത്തവന്റെ പയ്യാരം.
Comments are closed for this post.