
അപേക്ഷ ക്ഷണിച്ചു
മാങ്ങാട്ടുപറമ്പ് കാംപസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി ഡിപാര്‍ട്ട്മെന്റില്‍ എം.സി.എ (റഗുലര്‍) എന്‍.ആര്.ഐ സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 24ന് വൈകുന്നേരത്തിനകം സമര്‍പ്പിക്കണം. ഫോണ്‍: 04972784535, 9847854885.
പരീക്ഷ 19ന്
മാങ്ങാട്ടുപറമ്പ് കാംപസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള എം.സി.എ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ 19നു മാങ്ങാട്ടുപറമ്പ് കാംപസില്‍ നടക്കും. അപേക്ഷകര്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍നിന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഹാള്‍ ടിക്കറ്റുമായി 1.30ന് മുന്‍പ് കാംപസില്‍ എത്തണം. ഫോണ്‍: 0497 2784535, 9847854885.
മാങ്ങാട്ടുപറമ്പ് കാംപസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി ഡിപ്പാര്‍ട്ട്മെന്റിലേക്കും വിവധ ഐ.ടി സെന്ററിലേക്കുമുള്ള എം.സി.എ ത്രിവത്സര കോഴ്സിന്റെ പ്രവേശന പരീക്ഷ 19ന് മാങ്ങാട്ടുപറമ്പ് കാംപസില്‍ നടക്കും. അപേക്ഷകര്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍നിന്ന് ഹാള്‍ ടിക്കറ്റ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്തു ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഹാള്‍ ടിക്കറ്റുമായി 1.30ന് മുന്‍പ് കാംപസില്‍ എത്തണം. ഫോണ്‍: 0497 2784535, 9847854885.
ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.ടെക് (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് -പാര്‍ട്ട്-ടൈം ഉള്‍പ്പെടെ -2007 അഡ്മിഷന് മുതല്‍ -മെയ് 2017) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 14ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴകൂടാതെ 17 മുതല്‍ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ ജൂലൈ ഒന്നിനകം സര്‍വകലാശാലയില്‍ എത്തിക്കണം.