
പി.ജി (വിദൂര വിദ്യാഭ്യാസം) പരീക്ഷകള്‍
ഒന്നും രണ്ടും വര്‍ഷ എ.എഎം.എസ്സി എം.കോം (വിദൂര വിദ്യാഭ്യാസം – റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്മെന്റ് – ജൂണ്‍ 2016) പരീക്ഷകള്‍ യഥാക്രമം ഓഗസറ്റ് 17, ജൂലൈ 20 തിയതികളില്‍ ആരംഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയതികള്‍ ചുവടെ: രണ്ടാം വര്‍ഷം – പിഴ കൂടാതെ ജൂലൈ 2 വരെയും 130 രൂപ പിഴയോടെ ജുലൈ 5 വരെയും, ഒന്നാംവര്‍ഷം – പിഴ കൂടാതെ ജൂലൈ 20 വരെയും 130 രൂപ പിഴയോടെ ജുലൈ 22 വരെയും സ്വീകരിക്കുന്നതാണ്. ഫീസ് വിവരം ഇപ്രകാരമാണ്. തിയറി – റഗുലര്‍ 90 രൂപ, സപ്ലിമെന്ററിഇംപ്രൂവ്മെന്റ് – 160 രൂപ (പേപ്പറൊന്നിന്), പ്രാക്ടിക്കല്‍ – റഗുലര്‍ 160 രൂപ, സപ്ലിമെന്ററിഇംപ്രൂവ്മെന്റ് – 180 രൂപ, പ്രൊജക്ട് ഡിസര്ട്ടേഷന് – 460, വൈവ വോസി 90, സി.വി. ക്യാംപ് ഫീസ് – 130, മാര്‍ക്ക് ലിസ്റ്റ് ഫീസ് – 50, സെന്റര്‍ ഫീസ് – 25 രൂപ.
ഒന്നാം സെമസ്റ്റര്‍ എം.ടെക് പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടെക് (സപ്ലിമെന്ററിഇംപ്രൂവ്മെന്റ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 30 വരെയും 130 രൂപ പിഴയോടെ ജൂലൈ രണ്ടുവരേയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ആറാം സെമസ്റ്റര്‍ ബി.ടെക് പ്രായോഗിക പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രിയുടെ (റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് – മെയ് 2016 – എം.ഇഇ.സി.ഇഎ.ഇ.ഐ ബ്രാഞ്ചുകള്‍) പ്രായോഗിക പരീക്ഷകള്‍ ജൂലൈ 11 മുതല്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതാത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി വൈവ
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എസ്. എസ്-റഗുലര്‍സപ്ലിമെന്ററി – ഏപ്രില്‍ 2016) ഡിഗ്രിയുടെ വൈവ ജൂലൈ 2ന് പാലയാട് ഡിപ്പാര്‍ട്മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുക.
നാലാം സെമസ്റ്റര്‍ എം.എ അപ്ലൈഡ് ഇക്കണോമിക്സ് വൈവ
നാലാം സെമസ്റ്റര്‍ എം.എ അപ്ലൈഡ് ഇക്കണോമിക്സ് (സി.സി.എസ്. എസ്-റഗുലര്‍സപ്ലിമെന്ററി – ഏപ്രില്‍ 2016) ഡിഗ്രിയുടെ വൈവ ജൂലൈ 2ന് പാലയാട് ഡിപ്പാര്‍ട്മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സില്‍ വെച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്മെന്റുമായി ബന്ധപ്പെടുക.
എം.എ ഹിസ്റ്ററി പ്രോജക്റ്റ് വൈവകോഴ്സ് വൈവ
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി ഡിഗ്രിയുടെ (റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് – മാര്‍ച്ച് 2016) പ്രോജക്റ്റ് വൈവകോഴ്സ് വൈവ ജൂണ്‍ 27 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതാത് കോളജുമായി ബന്ധപ്പെടുക.