
പരീക്ഷ
ഒന്നാം വര്‍ഷ അഫ്സല്-ഉല്-ഉലമ പ്രിലിമിനറി (റഗുലര്‍ – വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെ – 2016 അഡ്മിഷന് മാത്രം – ഏപ്രില്‍ 2017) പരീക്ഷകള്‍ മെയ് 3ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 23 മുതല്‍ 30 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ മൂന്നു വരെയും സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പിസി, ചലാന്‍ എന്നിവ ഏപ്രില്‍ ആറിനകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. ഫീസ്: തീയറി – റഗുലര്‍ 50 രൂപ പേപ്പറൊന്നിന്, മാര്ക്ക്ലിസ്റ്റ് 60, സെന്റര്‍ ഫീസ് 25, സി.വി. ക്യാംപ് 150, ആപ്ലിക്കേഷന്‍ ഫോം 40 രൂപ.
ഹാള്‍ടിക്കറ്റുകള്‍
മാര്‍ച്ച് 24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്ട്രോണിക്സ് (നവംബര്‍ 2016) ഡിഗ്രി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭിക്കും.
പുനക്രമീകരിച്ചു
മാര്‍ച്ച് 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 27ന് അതത് കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്ന വിധത്തില്‍ പുന:ക്രമീകരിച്ചു. മാര്‍ച്ച് 24ന് നടക്കേണ്ട പ്രായോഗിക പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 10ന് ആരംഭിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 23 വരെ പിഴ കൂടാതെ സമര്‍പ്പിക്കാം. പിഴയോടു കൂടി അപേക്ഷിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകള്‍ എ പി സി, ചലാന്‍ സഹിതം മാര്‍ച്ച് 27 നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫീസ് നിരക്ക് : തിയറി (ബി.എസ്.സി എഅഉഠ, ബി.എസ്.സി ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ് ഉള്‍പ്പെടെ), റഗുലര്‍ 50 രൂപ പേപ്പറൊന്നിന് (ബി.സി.എ 80), സപ്ലിമെന്ററി (ബി.എസ്.സി , ബി.എസ്.സി ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ് ഉള്‍പ്പെടെ) 80, (ബി.സി.എ 110).
പ്രാക്ടിക്കല്‍ 60, (ബി.എസ്.സി 110, ബി.എസ്.സി ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ് 90, ബി.സി.എ 160), സപ്ലിമെന്ററി 80, (ബി.എസ്.സി എഫ്.എ.ഡി.റ്റി 110, ബി.എസ്.സി ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ് 130, ബി.സി.എ 160), ഡിസര്ട്ടേഷന്പ്രാജക്ട് 50, (ബി.എസ്.സി ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ് 110), വൈവ 90, അപ്ലിക്കേഷന്‍ ഫോം 40, ക്യാംപ് ഫീസ് 150, മാര്ക്ക്ലിസ്റ്റ് 60 രൂപ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് 120 രൂപ, കണ്‍സോളിഡേറ്റഡ് മാര്ക്ക്ലിസ്റ്റ് 200 രൂപ.
നേരത്തെ മാറ്റിവച്ച ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സപ്ലിമെന്ററി, നവംബര്‍ 2016 2014 അഡ്മിഷന്) ഡിഗ്രിയുടെ പേപ്പര്‍ ആഫ്രിക്കന്‍ ലിറ്ററേച്ചര്‍, യൂറോപ്യന്‍ ഫിക്ഷന്‍, ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (സപ്ലിമെന്ററി, നവംബര്‍ 2016 2013ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്) ഡിഗ്രിയുടെ പേപ്പര്‍ മൈക്രൊ ഇക്കണോമിക്സ് പാര്‍ട്ട് – രണ്ട്, ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രി (സപ്ലിമെന്ററി, നവംബര്‍ 2016 2013ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്) ഡിഗ്രിയുടെ പേപ്പര്‍ നാല് ഫിസിക്കല്‍ കെമിസ്ട്രി -1 പരീക്ഷകള്‍ മാര്‍ച്ച് 28ന് നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിനും സമയത്തിലും മാറ്റമില്ല.
Comments are closed for this post.