2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍- 15-03-2017

മാറ്റിവച്ച ബി.ടെക്
പരീക്ഷകള്‍ മാര്‍ച്ച് 20ന്
കണ്ണൂര്‍ സര്‍വകലാശാലയുടെ നേരത്തെ മാറ്റിവച്ച ആറാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് -പാര്‍ട്ട്-ടൈം ഉള്‍പ്പെടെ -2007 അഡ്മിഷന്‍ -ഡിസംബര്‍ 2016) ഡിഗ്രിയുടെ പേപ്പര്‍ ജഠ2ഗ62ഗ6ഋഇഇടഠഅഋക 601 എന്‍വിറോണ്‍മെന്റല്‍ എന്‍ജിനിയറിങ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ജഠ2ഗ62ഗ6ഋഋ606(അ) ഇലക്ട്രിക്കല്‍ സിസ്റ്റം ഡിസൈന്‍ ആന്‍ഡ് എസ്റ്റിമേഷന്‍ പരീക്ഷകള്‍ മാര്‍ച്ച് 20നു നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിലും മാറ്റമില്ല.
പുനര്‍മൂല്യനിര്‍ണയഫലം
2016 മേയ് മാസത്തില്‍ നടത്തിയ ആറാംസെമസ്റ്റര്‍ ബി.എ. ബി.എസ്.സി ,ബി.കോം , ബി.സിഎ , ബി.ബി.എം , ബി.ബിഎ-ടി.ടി.എംബി.ബി.എബി.ബി.എ-ആര്‍.ടി.എം (മേയ് 2016) ഡിഗ്രി പരീക്ഷകളുടെ പുനര്‍ മൂല്യനിര്‍ണയഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ . മൂല്യനിര്‍ണയം പൂര്‍ത്തിയായ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. പൂര്‍ണ ഫലപ്രഖ്യാപനം മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്കു നടത്തും. മാര്‍ക്ക്‌ഗ്രേഡ് പോയിന്റില്‍ മാറ്റമുള്ളവര്‍ ഫലത്തിന്റെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പും , മാര്‍ക്ക്‌ലിസ്റ്റ് സഹിതം സര്‍വകലാശാലാ ഓഫിസില്‍ സമര്‍പ്പിക്കണം. ഫലം സംബന്ധിച്ച് തപാല്‍ മുഖേന അറിയിപ്പുണ്ടാകില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.