2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍- 14-03-2017

ഒന്നും മൂന്നും
സെമസ്റ്റര്‍
എം.സി.ജെ പരീക്ഷ
ഒന്നും മൂന്നും സെമസ്റ്റര്‍ എം.സി.ജെ (റഗുലര്‍,സപ്ലിമെന്ററി – ഡിസംബര്‍ 2016) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 27, 28 തിയതികളില്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 15 വരെയും 150 രൂപ പിഴയോടെ 17 വരെയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ മാര്‍ച്ച് 21നകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് ഇപ്രകാരമാണ്: തിയറി-110 രൂപ പേപ്പറൊന്നിന്, സപ്ലിമെന്ററി 180, സി.വി ക്യാംപ് 150, മാര്‍ക്ക്‌ലിസ്റ്റ് 60, ആപ്ലിക്കേഷന്‍ ഫീസ് 40 രൂപ.

ബി.എഡ് പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എഡ് (റഗുലര്‍ – ഏപ്രില്‍ 2017), ബി.എഡ് ഡിഗ്രി (2014ഉം അതിനു മുന്‍പുമുള്ള അഡ്മിഷനുകള്‍-ആന്വല്‍ പാറ്റേണ്‍-സപ്ലിമെന്ററി-ഏപ്രില്‍ 2017) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 28ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 14 മുതല്‍ 17 വരെയും 150 രൂപ പിഴയോടെ 21 വരെയും സമര്‍പ്പിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ മാര്‍ച്ച് 25നകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് ഇപ്രകാരമാണ്: തിയറി 100 രൂപ പേപ്പറൊന്നിന്, സപ്ലിമെന്ററി 180, പ്രാക്ടിക്കല്‍ 110 (സപ്ലിമെന്ററി 130), സി.വി ക്യാംപ് 150, മാര്‍ക്ക്‌ലിസ്റ്റ് 60, ആപ്ലിക്കേഷന്‍ ഫീസ് 40 രൂപ.

എം.ടെക് പരീക്ഷ മാറ്റി
കണ്ണൂര്‍ സര്‍വകലാശാലയുടെ മാര്‍ച്ച് 15ന് നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ടെക് (സപ്ലിമെന്ററി – ജൂണ്‍ 2016) ഡിഗ്രിയുടെ പേപ്പര്‍ സ്ലങഢ ങഠഋങഠഎ 203 മെഷര്‍മെന്റ്‌സ് ഇന്‍ തെര്‍മല്‍ എന്‍ജിനീയറിങ്, ഢഉടജ 204(അ) ഢഘടക സിഗ്നല്‍ പ്രൊസസിങ് പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസം നടക്കേണ്ട മറ്റു രണ്ടാം സെമസ്റ്റര്‍ എം.ടെക് പരീക്ഷകള്‍ക്ക് മാറ്റമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News