2022 January 27 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍  85 ലക്ഷത്തിന്റെ സ്വര്‍ണം  പിടിച്ചെടുത്തു

 

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി 85 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 

വ്യാഴാഴ്ച ദുബൈയില്‍ നിന്നെത്തിയ ശ്രീകണ്ഠപുരം സ്വദേശി സബീര്‍ മൈക്കാരനില്‍ നിന്നും വെള്ളിയാഴ്ച നാദാപുരം സ്വദേശി ആഷിഖില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. സബീറില്‍ നിന്ന് 1,038 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഇതിന് 52,98,990 രൂപ വിലവരും. ആഷിഖില്‍ നിന്ന് പിടിച്ച 676 ഗ്രാം സ്വര്‍ണത്തിന് 32,56,990 രൂപ വിലവരും. രണ്ടു പേരും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താനാണ് ശ്രമിച്ചത്. 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.