
കണ്ണൂര്‍: വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 61.6 കോടി രൂപയുടെ വിറ്റുവരവ് നേടി. 1974 ല്‍ സ്ഥാപിതമായ കെല്‍ട്രോണിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്പനയാണിത്.
വില്പനയ്ക്ക് പുറമേ കുടിശിക പിരിച്ചെടുക്കുന്നതിലും കമ്പനി മികവ് കാട്ടി. 68.2 കോടി രൂപയാണ് ഈവര്‍ഷത്തെ കലക്ഷന്‍. സ്റ്റാട്ട്യൂട്ടറി ഓഡിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള കണക്കനുസരിച്ച് കമ്പനിയുടെ വാര്‍ഷിക നഷ്ടം അമ്പത് ശതമാനത്തോളം ഈവര്‍ഷം കുറയും. 151 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നഷ്ടം.
ഇത് 75-90 ലക്ഷം രൂപയായി കുറയുമെന്നാണ് കണക്ക് കൂട്ടല്‍. വിവിധയിനം കപ്പാസിറ്ററുകളാണ് കെല്‍ട്രോണ്‍ ഉല്പാദിപ്പിക്കുന്നത്.
റേഡിയല്‍, ആക്സിയല്‍, ലാര്ജ്കാന്, എ.സി മോട്ടോര്‍ സ്റ്റാര്‍ട്ട്, മോട്ടോര്‍ റണ്‍, എം.പി.പി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 300 ലധികം വ്യത്യസ്ത റേറ്റിങിലുള്ള കപ്പാസിറ്ററുകള്‍ ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്നുണ്ട്.
മുംബൈ, അഹമ്മദാബാദ്, ദില്ലി തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടേ രാജ്യത്തെ വിവിധ ഭാഗങ്ങളിലാണ് വിപണി കണ്ടെത്തുന്നത്. ഭാവിയില്‍ വിദേശ വിപിണികൂടി ലക്ഷ്യമിട്ട് മാര്‍ക്കറ്റിങ് വിപുലപ്പെടുത്തി കയറ്റുമതിയിലൂടെ വരുമാനം വര്‍ധിപ്പിക്കാനും കെല്‍ട്രോണ്‍ ലക്ഷ്യമിടുന്നുണ്ട്.