2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂരില്‍ നിന്ന് മൂന്നുപേര്‍ മന്ത്രിപദത്തിലേക്ക്

കണ്ണൂര്‍: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിലെ മന്ത്രിസഭയില്‍ കണ്ണൂരിന് വലിയ പ്രാധാന്യം ലഭിക്കുമെന്ന് സൂചന. മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന് പുറമെ ഒരു വനിതാ മന്ത്രിയടക്കം മൂന്നുപേര്‍ കണ്ണൂരില്‍ നിന്ന് സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായുïാകും. 

മട്ടന്നൂരില്‍ നിന്ന് സംസ്ഥാനത്തെ ഉയര്‍ന്ന രïാമത്തെ ഭൂരിപക്ഷം നേടി വിജയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.പി ജയരാജന് മന്ത്രിസഭയില്‍ പ്രധാന വകുപ്പ് ലഭിച്ചേക്കും. കൂത്തുപറമ്പില്‍ മുന്‍കൃഷി മന്ത്രി കെ.പി മോഹനനെ തോല്‍പിച്ച് മണ്ഡലം തിരിച്ചുപിടിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ ശൈലജയും മന്ത്രിയാകുമെന്ന് തീര്‍ച്ചയാണ്.
ഒരാള്‍ മാത്രം വിജയിച്ച ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന തീരുമാനം ഉïായാല്‍ യു.ഡി.എഫിന്റെ കുത്തക തകര്‍ത്ത് കണ്ണൂരില്‍ വിജയിച്ച കോണ്‍ഗ്രസ് (എസ്) സംസ്ഥാന അധ്യക്ഷന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകും. ഒരാള്‍ മാത്രം വിജയിച്ച ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചാല്‍ തന്നെ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കാര്യത്തില്‍ ഇളവുïാകുമെന്നാണ് സൂചന.
മുമ്പ് വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ ദേവസ്വം മന്ത്രി സ്ഥാനം വഹിച്ചിരുന്നു. ഇ.പി ജയരാജനും ശൈലജയും ആദ്യതവണയാണ് മന്ത്രിപദത്തിലെത്തുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.