
ഇരിട്ടി (കണ്ണൂര്‍): മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂരില്‍ യു.ഡി.എഫ് വിടാനൊരുങ്ങുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷരെ തെരഞ്ഞെടുക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത നീക്കം.
ജോസഫ് വിഭാഗം മുന്നണി വിട്ടാല്‍ ജില്ലയില്‍ രണ്ടു ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്നു തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫിന്റെ ഭരണസാധ്യതകള്ക്കു തിരിച്ചടിയാകും.
ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്നു തൊടുപുഴയില്‍ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യുമെന്നു ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യന്‍ അറിയിച്ചു. സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.
16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയില്‍ യു.ഡി.എഫ് മത്സരിക്കാന്‍ നല്‍കിയത്. ഇതില്‍ നാലിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിമതരായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു.
ആറു സീറ്റുകളിലാണ് ജില്ലയില്‍ ജോസഫ് വിഭാഗം വിജയിച്ചത്.
ഇരിട്ടി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യന്‍കുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യം യു.ഡി.എഫ് നിരാകരിച്ചതോടെയാണു പരസ്യമായ അതൃപ്തിയുമായി ജോസഫ് വിഭാഗം രംഗത്തെത്തിയത്.