2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂരിലെ അക്രമം: 100 മണിക്കൂര്‍ പ്രാര്‍ഥന ആരംഭിച്ചു

കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തില്‍ നിന്നു കണ്ണൂരിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ അഗേപ് ലൗവിങ് ഫീസ്റ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ 100 മണിക്കൂര്‍ നീളുന്ന പ്രാര്‍ഥന തുടങ്ങി. ജയാഘോഷം-2016 കൂട്ടപ്രാര്‍ഥന പാസ്റ്റര്‍ എ.ഐ കുര്യന്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ ഡെന്നിസ് സ്ഫടികം അധ്യക്ഷനായി. പാസ്റ്റര്‍ ജോര്‍ജ് ബെനഡിക്ട് വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. രാധാകൃഷ്ണന്‍ പിള്ള കൊല്ലം, ജോസഫ് ഷൈന്‍, വി.സി ഏബ്രഹാം, ഷിജു കുര്യന്‍ സംബന്ധിച്ചു. പ്രാര്‍ഥന 28ന് ഉച്ചയ്ക്ക് സമാപിക്കും. 29ന് സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും.  

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.