
ഏറ്റവും പുതിയ സാംസങ് ഗാലക്സി നോട്ട് 7 ന്യൂയോര്‍ക്കില്‍ പുറത്തിറക്കി. ഐറിസ് സ്കാനര്‍ സംവിധാനമാണ് നോട്ട് 7ന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിങ്കര്‍ പ്രിന്റ് കൊണ്ട് ഫോണ്‍ അണ്‍ലോക് ചെയ്യുന്ന കാലം മാറി ഇപ്പോള്‍ ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ കണ്ണുകള്‍ മതിയെന്നാണ് പറയുന്നത്. ഫോണിനിത് കൂടുതല്‍ സംരക്ഷണം തരുന്നതായിരിക്കും. ഇതിനെ കൂടാതെ 0.7 എം.എം എസ് പെന്നും ഗ്യാലക്സി നോട്ടിനോടൊപ്പമുണ്ട്.
കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ വളഞ്ഞ 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയുമായിട്ടാണ് ഗാലക്സ് നോട്ട് 7 വിപണിയിലെത്തുന്നത്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മെലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്.
വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്റോട് കൂടി 169 ഗ്രാം ഭാരത്തോടെ 2560 X 1440 സ്ക്രീന്‍ റെസൊലൂഷനിലാണ് ഈ സ്മാര്‍ട്ഫോണ്‍ എത്തുന്നത്.
4 ജി.ബി റാം, 256 ജിബി വരെ ഉയര്‍ത്താവുന്ന 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിന്റെ സവിശേഷതയാണ്. 3500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഗാലക്സി നോട്ട് 5 നെ പോലെ തന്നെ പുതിയ നോട്ടിനും വയര്‍ലസ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
12 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് ഈ സമാര്്ടഫോണ് വാഗ്ദാനം ചെയ്യുന്നത്. കോറല്‍ ബ്ലൂ, ബ്ലാക്ക് ഒനിക്സ്, സില്‍വര്‍ ടൈറ്റാനിയം,ഗോള്‍ഡ് പ്ലാറ്റിനം എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.
ആഗസ്ത് 19 മുതല്‍ തന്നെ ഫോണ്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എന്നാണ് ഫോണിന്റെ വിതരണം നടക്കുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.