2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണീരണിഞ്ഞ് ചെങ്ങളായി

ശ്രീകണ്ഠപുരം: മൂന്നു കുരുന്നുകളുടെ അപ്രതീക്ഷിത മരണത്തില്‍ തേങ്ങി ചെങ്ങളായി ഗ്രാമം. കഴിഞ്ഞ ദിവസം ചെങ്ങളായി കടവില്‍ കോട്ടപ്പറമ്പിലെ ലോഡിങ് തൊഴിലാളി ചെരുവില്‍ മുരളി-പണ്ണേരി രജനി ദമ്പതികളുടെ മക്കളായ അമല്‍കൃഷ്ണ(14), അതുല്‍കൃഷ്ണ(12), അയല്‍വാസി ചേരന്‍കുന്നില്‍ തട്ടുകട നടത്തുന്ന പാറമ്മല്‍ ഹനീഫ-സുനിജത്ത് ദമ്പതികളുടെ മകന്‍ ഹാഫിസ്(15) എന്നിവരാണ് മുങ്ങി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ കോട്ടപ്പറമ്പ് മൈതാനിയില്‍ പൊതുദര്‍ശനത്തിനു വച്ചു. വന്‍ ജനാവലിയാണ് മൃതദേഹങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. അമലിന്റെയും അതുലിന്റെയും മൃതദേഹങ്ങള്‍ വലിയവെളിച്ചം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഹാഫിസിന്റെ മൃതദേഹം ചെങ്ങളായി ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മൃതദേഹങ്ങളില്‍ നിയുക്ത മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാന്‍ കൊയ്യം ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.