2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ടുപിടുത്തം ആഘോഷമാക്കി ഗൂഗ്‌ളും

വാഷിങ്ടണ്‍: ഏഴുഗ്രഹങ്ങള്‍ വലം വെക്കുന്ന സൗരയൂഥം കണ്ടെത്തിയ നാസക്ക് അഭിനന്ദനവുമായി  ഗൂഗ്‌ളും. മനോഹരമായ ഡൂഡില്‍ ഒരുക്കിയാണ് ഗൂഗ്ള്‍ കണ്ടുപിടുത്തം ആഘോഷമാക്കിയത്.

google2
ഭൂമിക്കു പുറത്തും ജീവന്റെ തുടിപ്പുകളുണ്ടാകാമെന്ന സാധ്യതകള്‍ സജീവമാക്കുന്നതാണ് നാസയുടെ പുതിയ കണ്ടുപിടുത്തം. ട്രാപിസ്റ്റ് ഒന്ന് എന്നു പേരിട്ടിരിക്കുന്ന നക്ഷത്രത്തിനു ചുറ്റും ഏഴു ഗ്രഹങ്ങളാണ് ഭ്രമണം ചെയ്യുന്നത്. വലിപ്പത്തിലുള്ള കുറവും തണുപ്പുമാണ് ഈ ചെറിയ നക്ഷത്രത്തിന്റെ പ്രത്യേകത. നാസയുടെ സ്പിറ്റ്‌സര്‍ ദൂരദര്‍ശിനിയാണ് ജീവന്റെ വിദൂര സാധ്യതകളെ കണ്ണിനു മുന്നിലെത്തിച്ചത്.
seven-earth-size-exoplanets-discovered-6423181526040576-2-hp2x

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.