2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്ന് ഇളനീര്‍ വ്രതക്കാര്‍ കൊട്ടിയൂരിലേക്ക്

തളിപ്പറമ്പ്:  കൊട്ടിയൂര്‍ ഇളനീരാട്ടത്തിനുള്ള ഇളനീര്‍ കാവുകളുമായി കണിച്ചാമല്‍ ആലയില്‍ പടിയില്‍ നിന്നു ഇളനീരാട്ടക്കാര്‍ യാത്രതിരിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് തറമ്മല്‍ നാരായണന്‍ കാരണവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം യാത്ര തിരിച്ചത്. നാലു ദിവസത്തെ കാല്‍നട യാത്രയ്ക്കു ശേഷം 27ന് ഇവര്‍ കൊട്ടിയൂരില്‍ എത്തിച്ചേരും. 21 ദിവസത്തെ വ്രതശുദ്ധിയുമായാണ് സംഘം ഇളനീര്‍ കാവുകളുമായി കൊട്ടിയൂരിലേക്കു തിരിക്കുന്നത്.
മുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള കണിച്ചാമല്‍ ആലയില്‍ ഇളനീര്‍ പടിക്ക് ഇരുവേശി ഇല്ലത്തു നിന്നാണ് ആലയില്‍ കുഞ്ഞിരാമന്‍ കാരണവര്‍ക്കു സ്ഥലം പതിച്ചു നല്‍കിയത്. മുന്‍ കാലങ്ങളില്‍ നാല്‍പതോളം ആളുകള്‍ വരെ ഇളനീര്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും കഠിനമായ വ്രതചര്യകളും ദിവസങ്ങളോളം വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നതും കാരണം പുതിയ തലമുറയില്‍ ആളുകള്‍ കുറഞ്ഞു വരികയാണെന്ന് ഇപ്പോഴത്തെ കാരണവര്‍ തറമ്മല്‍ നാരായണന്‍ പറയുന്നു. ആറ് ഇളനീര്‍ അടങ്ങുന്ന കാവുകളാണ് സംഘം കൊണ്ടുപോകുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.