
വിദ്യാര്‍ഥികള്‍ കണക്ക് പഠിക്കുന്നതില്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണ്.എസ് എസ് എല്‍സി റിസല്‍ട്ട് വന്നപ്പോള്‍ കണക്കില്‍ തിളക്കം കൂടി. എ പ്ലസ് നേടിയവരുടെ എണ്ണം 5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ന്നത് ശുഭലക്ഷണമാണ്.
ഏതുനിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും അ+ ലേക്ക് ഉയരാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ വിജയശതമാനക്കുറവില് ഏറെ വിഷമിച്ചവരായിരുന്നു കണക്ക് അധ്യാപകര്‍. അവരുടെ കഠിന പ്രയത്നങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങളില്‍ വന്ന മാറ്റങ്ങളും വിദ്യാര്‍ഥികളെ കണക്കിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു .
വിദ്യാര്‍ഥികള്‍ ഒന്നുകൂടി ശ്രമിച്ചാല്‍ കണക്കിന്റെ കാഠിന്യം കുറച്ച് മാതൃഭാഷ പോലെ കൂടുതല്‍ രസകരമാക്കാം.