മലപ്പുറം: ആകെയുള്ള അംഗങ്ങളുടെ എണ്ണത്തില്‍ നിന്നാണ് സ്ഥിരം സമിതിയിലേക്ക് അംഗങ്ങളെ കണ്ടെത്തുന്നത് എന്നതിനാല്‍ പ്രതിപക്ഷത്ത് അംഗബലം കൂടിയാല്‍ ഭരണമുന്നണിക്ക് തലവേദനയാകും. അധ്യക്ഷനെ കണ്ടെത്താന്‍ സ്ഥിരം സമിതിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൂടാതിരിക്കാന്‍ ഓരോ കമ്മിറ്റിയിലും പ്രതിപക്ഷ അംഗങ്ങളെ ചിതറിയിട്ട് അധ്യക്ഷ പദവി പിടിച്ചെടുക്കാനാണ് ഭരണമുന്നണി ശ്രമിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റെ് എല്ലാ സമിതിയിലും അംഗമാവും. എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരുസമിതിയില് അംഗമാവണമെന്നും നിര്‍ബന്ധമാണ്. ഒരു അംഗം ഒന്നിലധികം സമിതികളില്‍ ഉള്‍പ്പെടാനും പാടില്ല. ധനകാര്യം സമിതിയിലേക്ക് ചെയര്മാന് തെരഞ്ഞെടുപ്പ് ഉണ്ടാവില്ല. വൈസ് പ്രസിഡണ്ടായിരിക്കും ധനകാര്യത്തിന്റെ ചെയര്മാന്. സ്ഥിരം സമിതി എടുക്കുന്ന തീരുമാനങ്ങള്‍ കൊള്ളാനും തള്ളാനുമുള്ള അധികാരം ഗ്രാമപഞ്ചായത്ത് കൗണ്‍സിലിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.