2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കട്ടില്‍ കൊണ്ടുപോയവരെ കള്ളന്മാരെന്നു വിളിക്കുന്നവര്‍ മല്യയെ എന്താണു വിളിക്കുന്നതെന്നു രാഹുല്‍

ഷാഹ്ജാനി: കട്ടില്‍ കൊണ്ടുപോയ പാവപ്പെട്ട കര്‍ഷകരെ കള്ളന്മാരെന്നു വിളിക്കുന്നവര്‍ കോടികള്‍ മുക്കിയ മല്യയെ എന്താണു വിളിക്കുന്നതെന്നു രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നടത്തുന്ന കിസാന്‍ യാത്രയില്‍ സംസാരിക്കവേയാണ് രാഹുലിന്റെ ചോദ്യം.

യാത്രയില്‍ പങ്കെടുത്ത കര്‍ഷകര്‍ ഇരിപ്പിടമായ കട്ടിലും കൊണ്ടു പോയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യാത്രയുടെ ഭാഗമായി ഘാട്ട് സഭ (കട്ടില്‍ ചര്‍ച്ച) യെന്ന പേരിലുള്ള പുതിയ പരിപാടി ശ്രദ്ധേയമായിരുന്നു. ദിയോറിയയില്‍ നടന്ന യാത്രയുടെ ഉദ്ഘാടനത്തിന് രണ്ടായിരത്തോളം കട്ടിലുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഈ കട്ടിലുകളാണ് കര്‍ഷകര്‍ സമ്മേളന അവസാനത്തോടെ ഏറ്റിക്കൊണ്ടുപോയത്.


Read More… രാഹുല്‍ ഗാന്ധിയുടെ കട്ടില്‍ യാത്ര- ചിത്രങ്ങളിലൂടെ വായിക്കാം


2000 രൂപയുടെ കട്ടിലുമായി പോയ കര്‍ഷകരെ ഇവര്‍ മോഷ്ടാക്കളെന്നാണ് വിളിക്കുന്നത്. എന്നാല്‍ 90,000 കോടിയുടെ തട്ടിപ്പു നടത്തിയ മദ്യ രാജാവ് വിജയ് മല്യയെ ‘കുടിശികക്കാരന്‍’ എന്നാണ് വിളിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.