2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കടല്‍ കരവിഴുങ്ങുന്ന പ്രതിഭാസം തുടരുന്നു

കഴക്കൂട്ടം: തെക്കന്‍ ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരവെ ജില്ലയിലെ തുമ്പ, പുത്തന്‍തോപ്പ്, മര്യനാട് തീരങ്ങളില്‍ കടല്‍വെള്ളം ക്രമാതീതമായി കൂടുന്നതും കടല്‍ കര വിഴുങ്ങുന്ന പ്രതിഭാസവും തുടരുന്നു.  ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ് നിലനില്‍ക്കേ ഈ പ്രതിഭാസം തീരദേശ വാസികളില്‍ ഭയവും ആശങ്കയും ഉടലെടുത്തിട്ടുണ്ട്.  ഇന്നലെ രാവിലെയോടെയാണ് കടല്‍ കരയിലേക്ക് കയറി തുടങ്ങിയത്. ഏകദേശം നൂറ് മീറ്ററോളം കര കടല്‍ വിഴുങ്ങിയതായാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.
ഈ ഒരവസ്ഥ തുടങ്ങിയതോടെ പലയിടങ്ങളില്‍ നിന്നായി ഇവിടേക്ക് വരുന്ന നൂറ് കണക്കിന് ടൂറിസ്റ്റുകളുടെ ഒഴുക്കും നിലച്ചിട്ടുണ്ട്. മുന്‍കരുതല്‍ കണക്കിലെടുത്ത് തുമ്പയില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത് പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതായാണ് വിവരം.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.