2021 January 15 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കടല്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ മലബാര്‍ തീരത്ത് മറൈന്‍ ആംബുലന്‍സ് വരുന്നു

 

ഈ മണ്‍സൂണില്‍ മലബാര്‍ തീരത്ത് പത്ത് പേരാണ് കടലപകടങ്ങളില്‍ മരണപ്പെട്ടത്
പൊന്നാനി:മലബാര്‍ തീരത്തെ കടല്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ജീവന്‍ രക്ഷാ സൗകര്യമുള്ള മറൈന്‍ ആംബുലന്‍സ് വരുന്നു. ഇതോടെ കടലപകടങ്ങളിലെ മരണതോത് കുറക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസത്തോടെ ഇനി കടലില്‍ മത്സ്യബന്ധനത്തിന് പോകാം.ഒരു മണിക്കൂറിനുള്ളില്‍ 14 നോട്ടിക്കല്‍ മൈല്‍സ് കടലിനുള്ളില്‍ നിന്നും അപകടത്തില്‍ പെട്ടവരെ രക്ഷിച്ചെടുക്കാന്‍ മറൈന്‍ ആംബുലന്‍സിന് കഴിയും. മത്സ്യത്തൊഴിലാളികളുടെ ജോലിക്കിടയിലെ ഏതു എമര്‍ജന്‍സി സാഹചര്യവും കൈകാര്യം ചെയ്യാനും ആംബുലന്‍സിന് കഴിയും.
ഈ മണ്‍സൂണില്‍ മലബാര്‍ തീരത്ത് പത്ത് പേരാണ് കടലപകടങ്ങളില്‍ മരണപ്പെട്ടത്. പലപ്പോഴും അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ ചികിത്സകിട്ടാത്തതാണ് മരണകാരണമായതെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു.മറൈന്‍ ആംബുലന്‍സ് വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഏഴ് രക്ഷാബോട്ടുകള്‍ ഫിഷറീസിന്റേതായി ഉണ്ട്.ഇതിലൊന്ന് ആംബുലന്‍സ് സേവനമാക്കി മാറ്റിയാണ് നേരത്തെ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് എല്ലാ ആധുനിക സൗകര്യവുമുള്ള മൈറന്‍ ആംബുലന്‍സാണ് ഒരുക്കിയിട്ടുള്ളത്. വൈകാതെ തന്നെ ആംബുലന്‍സ് കടലിലിറങ്ങുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.ഈ ആംബുലന്‍സില്‍ ഒരു ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, രക്ഷാ പ്രവര്‍ത്തകര്‍, ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.