
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇന്ത്യന്‍ കപ്പലിലെ പത്ത് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
ആഫ്രിക്കയിലെ ഐവറി കോസ്റ്റിന്റെ തീരത്തുനിന്നാണ് ജീവനക്കാരുള്‍പ്പെടെ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. തുടര്‍ന്ന് നൈജീരിയന്‍ നാവികസേനയുടെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരനും പാകിസ്താനിയും ഇപ്പോഴും കൊള്ളക്കാരുടെ പിടിയിലാണെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
മാക്സിമസ് എന്ന കപ്പലാണ് തട്ടിയെടുക്കപ്പെട്ടതെന്നും വിവരം ലഭിച്ചയുടന്‍ ഘാനയുടേയും നൈജീരിയയുടേയും സഹായം തേടുകയായിരുന്നെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.