
കാട്ടാക്കട: കടമ്പാട്ടു മലയില്‍ വന്‍ തീ പിടിത്തം നാലുമണിക്കൂറായി കത്തുന്ന കാട്ടില്‍ തീ അണയ്ക്കാന്‍ സംവിധാനം ഫയര്‍ ബീറ്റ് മാത്രം. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ യൂണിറ്റുകള്‍ക്ക് സ്ഥലത്തെത്താന്‍ പ്രയാസം. രണ്ടു കിലോമീറ്ററോളം നടന്നെത്തിയ സേന അംഗങ്ങള്‍ തീ കത്തിയ പ്രദേശത്തിന് സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള സംവിധാനം ഒരുക്കുകയും ഉദ്യോഗസ്ഥരുടെ ശ്രമത്തില്‍ ഈ ഭാഗം സുരക്ഷിതമാകുകയും ചെയ്തു .വൈകുന്നേരം നാലുമണിയോടെയാണ് കൊറ്റമ്പള്ളി കരിങ്കല്‍ കടമ്പാട്ടു മലയുടെ മുകള്‍ ഭാഗത്തു നിന്നും തീ പടര്‍ന്നിറങ്ങിയത്. കാട്ടാക്കട അഗ്നിശമനസേനയിലെ ഒരു യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും വാഹനം കടന്നു പോകാന്‍ കഴിഞ്ഞില്ല. ഫയര്‍ ബീറ്റ് ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഒരു ഭാഗത്തെ തീ പരമാവധി നിയന്ത്രണ വിധേയമായപ്പോഴേക്കും മലയുടെ മറുഭാഗമായ പുന്നാവൂര്‍ അച്ചതു കോണംഭാഗത്തും തീ പടരാന്‍ തുടങ്ങി ചെറു വാഹനം കടന്നു പോകുന്ന ഇവിടെ നെയ്യാറ്റിന്‍കരയില്‍ നിന്നും യൂനിറ്റ് എത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുകയാണ്. കടമ്പാട്ടു മലയുടെ ഭാഗത്തു മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 20ഏക്കറോളം പ്രദേശത്തു രണ്ടാള് പൊക്കത്തിലെ പുല്‍ക്കാടുകള്‍ കത്തിയമര്‍ന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കുമാരദാസ്. എല്‍.എഫ് മോഹന്‍കുമാര്‍, പ്രശോഭ് അഖിലന്, പ്രസാദ്, കൃഷ്ണന്, ഹോം ഗാര്‍ഡ് ജയകുമാര്‍, വനജകുമാര്‍, ഡ്രൈവര്‍ ജയരാജ്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിയെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 40 ഏക്കറിലധികം ഇപ്പോള്‍ കത്തിയിട്ടുണ്ട്. നാട്ടുകാരും പൊലിസും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.