
കണ്ണൂര്‍: രാമചന്ദ്രന് കടന്നപ്പള്ളിക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യാന്‍ അവകാശമുണ്ടെന്നു മന്ത്രി എ.കെ ശശീന്ദ്രന്.
അതിനെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നില്ല. പറഞ്ഞതു ശരിയായോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്നും ശശീന്ദ്രന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തുന്നതു നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായാണ്. അദ്ദേഹം വരുന്ന തിയതി നിശ്ചയിച്ചോ എന്നറിയില്ല.
ജോസ് കെ. മാണിയുടെ വാക്കില്‍ വിശ്വാസമുണ്ട്. ാലാ സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ സമയമായില്ല.
പാലാ സീറ്റിനെച്ചൊല്ലി അനാവശ്യ വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എ.കെ ശശീന്ദ്രന് വ്യക്തമാക്കി.