
കാട്ടാക്കട: സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്നയാളെ എക്സൈസ് സംഘം പിടികൂടി. വെള്ളറട കുതാളി കാക്കതൂക്കി ശാന്തി ഭവനില്‍ ജിനൊ(22) യെയാണ് അമ്പൂരിയില്‍ നിന്നും 1,100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തില്‍ എത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് നല്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സ്വരൂപ് പറഞ്ഞു. ഇയാളുടെ പേരില്‍ കാട്ടാക്കട, അമരവിള എക്സൈസ് റേഞ്ചുകളില്‍ മുമ്പ് കഞ്ചാവ് കടത്തിയതിന് കേസുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ ഗിരീഷ്, സി.ഇ.ഒ. മാരായ ടി.വിനോദ്, ഹര്‍ഷകുമാര്‍, രാജീവ്, സാധുന്‍, പ്രഭാദാസ്, ബോബിന് വി.രാജ്, പ്രശാന്ത്, സതീഷ്, ഡ്രൈവര്‍ സുനില്‍പോള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.