
തൊടുപുഴ: ഒരുകിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും.
കോട്ടയം പനച്ചിക്കാട് കുഴിമറ്റം തെക്കേപറമ്പില്‍ മനോജിനെ(42)യാണ് തൊടുപുഴ എന്‍. ഡി. പി. എസ്. സ്പെഷല്‍ കോടതി ജഡ്ജി എസ്. ഷാജഹാന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2013 ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചരക്ക് കോട്ടയം – ചങ്ങനാശ്ശേരി എം.സി റോഡില്‍ ചിങ്ങവനം മന്ദിരം കവലയില്‍ വച്ചാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.