
മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണമടക്കമുള്ള വിഷയങ്ങളില്‍ സംഘ്പരിവാറിനൊപ്പം നിലയുറപ്പിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരേ മാനനഷ്ടക്കേസ്. ഗാനരചയിതാവ് ജാവേദ് അക്തറാണ് കങ്കണയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ടി.വി ചര്‍ച്ചകളില്‍ കങ്കണ റണൗട്ട് തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജാവേദ് അക്തര്‍ പരാതി നല്‍കിയിരിക്കുന്നത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടടക്കം ടി.വി ചര്‍ച്ചകളില്‍ കങ്കണ റണൗട്ട് തന്റെ പേര് വലിച്ചിഴച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.