2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കക്കാട്ട് സാമൂഹ്യദ്രോഹികളുടെയും തെരുവുനായ്ക്കളുടെയും വിളയാട്ടം

മുക്കം: തെരുവുവിളക്കുകള്‍ നോക്കുകുത്തികളായി മാറിയതോടെ സാമൂഹ്യദ്രോഹികളുടെയും നായ്ക്കളുടെയും വിളയാട്ടം ജനങ്ങള്‍ക്കു ഭീഷണിയാകുന്നു. കാരശ്ശേരി പഞ്ചായത്തിലെ കക്കാട്ടാണു ഏകദേശം തെരുവുവിളക്കുകളും കണ്ണടച്ചിരിക്കുന്നത്. അടുത്തിടെ സ്ഥാപിച്ച പത്ത് റ്റിയൂബുകളില്‍ മൂന്നെണ്ണം ഒഴികെയുള്ളവ രണ്ടോ മൂന്നോ ദിവസം മാത്രമാണു പ്രവര്‍ത്തിച്ചത്.
നേത്തെ സ്ഥാപിച്ച വിളക്കുകളും അണഞ്ഞിട്ടു കാലങ്ങളായി. നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. കാരശ്ശേരി ചീപ്പാന്‍കുഴി മുതല്‍ കോട്ടമുഴിവരെ പുഴയോരത്തെ റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ ലഹരി മാഫിയകളുടെ താവളമായി മാറിയിട്ടുണ്ട്. രാത്രി വിവിധ അപകടങ്ങള്‍ക്കും ഇതു കാരണമാകുന്നുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.