
കൊയിലാണ്ടി: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഔഷധത്തോട്ടത്തിനു ജൈവവേലിയൊരുക്കി. ചേലിയ അര്‍പ്പണം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരാണു രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് ഔഷധത്തോട്ടം നട്ടുവളര്‍ത്തിയത്.
ജൈവവേലി നിര്‍മാണം എന്‍.എസ്.എസ് ജില്ലാ കോഡിനേറ്റര്‍ എസ്. ശ്രീജിത് ഉദ്ഘാടനം ചെയ്തു. സി. രാഘവന് ക്ലാസെടുത്തു. പ്രോഗ്രാം ഓഫിസര്‍ എ. സുഭാഷ്കുമാര്‍, കെ.പി അനില്‍കുമാര്‍, ഉണ്ണികൃഷ്ണന് താഴെത്തൊടി, ദാമോദരന്‍ കൊണ്ടോത്ത്, ശിവന് കക്കട്ട്, ഉണ്ണികൃഷ്ണന് തൃപുരി സംസാരിച്ചു. കെ. അമര്‍നാഥ്, മായ പി. നായര്‍, സിദ്ധാര്‍ഥ്, സുധീര്‍, കെ. നീതു നേതൃത്വം നല്കി.