2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഔഫിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് സംഘം സാക്ഷിയെ ചോദ്യം ചെയ്തു; പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി

 

കാഞ്ഞങ്ങാട്: കല്ലൂരാവി അബ്ദുറഹ്മാന്‍ ഔഫ് വധം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം പ്രധാന സാക്ഷിയെ ചോദ്യം ചെയ്തു. ഔഫിന്റെ കൊലപാതകത്തിലെ മൂന്നു പ്രതികളേയും കസ്റ്റഡിയില്‍ കിട്ടാന്‍വേണ്ടി കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ക്രൈംബ്രാഞ്ച് സംഘം കല്ലൂരാവിയിലെത്തിയത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകം നടന്ന മുണ്ടത്തോട് സന്ദര്‍ശിച്ചത്. മുഖ്യപ്രതി ഇര്‍ഷാദിനെ ഹോസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റുകൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഹസന്‍, എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഹാശിര്‍ എന്നിവരാണ് അറസ്റ്റിലായത്.ഔഫിന്റെ നെഞ്ചില്‍ ഏറ്റ കുത്ത് കാരണം ശ്വാസകോശം തുളച്ച കുത്തില്‍ ഹൃദയ ധമനികള്‍ മുറിഞ്ഞ് അമിത വേഗത്തിലുണ്ടായ രക്തസ്രാവമാണ് മരണത്തിനു കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തേറ്റ ഔഫ് സംഭവസ്ഥലത്തുതന്നെ ചോര വാര്‍ന്ന് മരണപ്പെടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലിസ് നിഗമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.