2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലെത്തി; വില 39.78 ലക്ഷം

കൊച്ചി: പ്രമുഖ ജര്‍മന്‍ കാര്‍ നിര്‍മാതാവായ ഔഡി ഉത്സവകാലത്തിന് മാറ്റ് കൂട്ടാന്‍ തങ്ങളുടെ സൂപ്പര്‍ഹിറ്റ് മോഡലുകളിലൊന്നായ ക്യു3യുടെ നവീകരിച്ച മോഡല്‍ ഔഡി ക്യു3 ഡയനമിക് എഡിഷന്‍ ഇന്ത്യയിലിറക്കി.
 ഇന്ത്യയിലാകെ നിലവില്‍ ഔഡി ക്യു3 ഡയനമിക് എഡിഷന്റെ 101 കാറുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.  മുന്‍വശത്തെ ഡോറില്‍ ഔഡി ലോഗോ പ്രൊജക്ഷന്‍ കാര്‍പറ്റ് ലാമ്പുകള്‍, മുന്നിലത്തെ ലോവര്‍ ബമ്പര്‍, ലിപ് സ്‌പോയ്‌ലര്‍, ക്ലിയര്‍ ലെന്‍സ് ടെയ്ല്‍ ലാമ്പുകള്‍, സ്‌പോര്‍ട്ടി എയര്‍ ഇന്‍ലെറ്റ് കവര്‍ തുടങ്ങിയവ ഈ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സെവന്‍സ്പീഡ് എസ് ട്രോണിക് പ്രസരണശേഷിയുള്ളതാണ് ഇതിന്റെ 35 ടിഡിഐ എന്‍ജിന്‍. ഔഡി ക്യു3 ഡൈനമിക് എഡിഷന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില 39.78 ലക്ഷം രൂപയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.