2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഓഫറിന്മേല്‍ ഓഫറുമായി വീണ്ടും ബി.എസ്.എന്‍.എല്‍

 

ജിയോ സിമ്മിനു വേണ്ടിയുള്ള ക്യൂ നീളുന്നതിനിടെ വമ്പന്‍ ഓഫറുമായി രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ വീണ്ടും രംഗത്ത്. ബ്രോഡ്ബാന്റില്‍ തന്നെയാണ് പുതിയ ഓഫറും.

1119 രൂപയ്ക്ക് പ്രതിമാസം 2 എം.ബി.പി.എസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ ലാന്റ് ലൈന്‍ കോളുകളും ലഭ്യമാക്കുന്നതാണ് പുതിയ ഓഫര്‍. പ്ലാന്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു.

ലാന്റ് ലൈന്‍ കണക്ഷനു വേണ്ടി പ്രത്യേക ഫീസ് ഇല്ലെന്നു മാത്രമല്ല, പ്രതിമാസ വാടകയും അടയ്‌ക്കേണ്ടതില്ല. ഇന്ത്യയിലെവിടെയും നിയന്ത്രണമില്ലാതെ എസ്.ടി.ഡി/ ലോക്കല്‍ ലാന്റ് ഫോണുകളിലേക്ക് വിളിക്കുകയുമാവാം.

നേരത്തെ 249 രൂപയുടെ ബ്രോഡ്ബാന്റ് ഓഫര്‍ ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസ കാലാവധിയില്‍ ആദ്യ ഒരു ജി.ബി 2 എം.ബി.പി.എസ് സ്പീഡും പിന്നീട് 1 എം.ബി.പി.എസ് സ്പീഡുമാണ് ഈ ഓഫറില്‍ ലഭ്യമാവുക. ഇങ്ങനെ പ്രതിമാസം 300 ജി.ബി വരെ ഉപയോഗിക്കാനാവും. മൊത്തത്തില്‍ ഈ പ്ലാനെടുത്താല്‍ പ്രതിദിനം ഒരു രൂപയില്‍ താഴെ മാത്രമേ ചെലവു വരികയുള്ളൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.