2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ഓപറേഷന് മുമ്പ് ഡോക്ടറെ വീട്ടിൽച്ചെന്ന് കാണണം’ അവസാനിപ്പിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രി

സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഓപ്പറേഷന് മുമ്പ് വീട്ടിൽ പോയി കാണണമെന്ന ചില ഡോക്ടർമാരുടെ രീതി അവസാനിപ്പിക്കണമെന്ന് താക്കീത് നൽകി മന്ത്രി വീണാ ജോർജ്.
ചില ഡോക്ടർമാർ തുടരുന്ന തെറ്റായ രീതികൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിർദേശം നൽകി. ഓപ്പറേഷൻ തിയതി നിശ്ചയിക്കണമെങ്കിൽ, ഓപ്പറേഷൻ തീയറ്ററിൽ കയറ്റണമെങ്കിൽ ഡോക്ടറെ വീട്ടിൽ കാണണമെന്നത് അനുവദിക്കില്ല. ആരോഗ്യ മേഖലയിൽ 98 ശതമാനം ആളുകളും കഠിനാധ്വാനം ചെയ്യുമ്പോൾ ചുരുക്കം ചില ആളുകൾ തെറ്റായ രീതിയിൽ പെരുമാറുന്നത് തിരുത്തപ്പെടണം.
സംസ്ഥാന സർക്കാർ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ആരോഗ്യ മേഖലയിലാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്.
താലൂക്ക് ആശുപത്രികൾ മുതൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രികളാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്.
സർക്കാരിന്റെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നതിന് വേണ്ടിയുള്ള യോജിച്ചുള്ള പ്രവർത്തനം ഉണ്ടാകണമെന്നും ഇതൊരു സന്ദേശമാണെന്നും മന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.