2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഓട്ടോ മൊബൈല്‍ അസോസിയേഷന്‍ താലൂക്ക് സമ്മേളനം നാളെ

വടകര: താലൂക്ക് ഓട്ടോ മൊബൈല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഓപറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ താലൂക്ക് സമ്മേളനം നാളെ ടൗണ്‍ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10നു തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അംഗങ്ങള്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ഇ.കെ വിജയന്‍ എം.എല്‍.എയും മെഡിക്കല്‍ കിറ്റ് നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരനും വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ മേഖലാ സെക്രട്ടറി എം.കെ ദാമു, താലൂക്ക് സെക്രട്ടറി കെ. അശോകന്‍, കമ്മിറ്റിയംഗം വി.പി ബൈജു പങ്കെടുത്തു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.