
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി ഒ.പി വിഭാഗത്തിലെത്തിയ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായ ആറ് മാസം പ്രായമായ കുട്ടിയെ പരിശോധിക്കുവാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം.ഇത് സംബന്ധിച്ച്, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കും.
കട്ടപ്പന കാഞ്ചിയാര്‍ സ്വദേശികളുടെ ആറ് മാസം പ്രായമായ പെണ്‍കുട്ടിയെ ഹൃദ്രോഗ വിഭാഗത്തില്‍ കാണിക്കുന്നതിനാണ് ഇവര്‍ എത്തിയത്.ഇവര്‍ ആശുപത്രിയിലെത്തിയത് ഉച്ചയ്ക്ക് ബുധനാഴ്ച 12.30നാണ്. ഒ.പി ടിക്കറ്റെടുത്ത് ബന്ധപ്പെട്ട വിഭാഗത്തിലെ ഡോക്ടര്‍ ഇരിക്കുന്ന മുറിയിലേക്ക് കുഞ്ഞുമായി കയറി. ഈ സമയം മുറിയിലുണ്ടായിരുന്ന ഈ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ രോഗിയെ നോക്കുന്ന സമയം കഴിഞ്ഞുവെന്നു പറഞ്ഞു.
ജന്മനാ ഹൃദ്രോഗിയാണെന്നും, ഈ ആശുപത്രയില്‍ തന്നെ ഹൃദയ ശസ്ത്രക്രിയ നടത്തിയ കുട്ടിയാണെന്നും അതിനാല്‍ കുട്ടിയുമായി അമിത വേഗത്തില്‍ വരാന്‍ കഴിയാത്തതാണ് താമസിക്കാന്‍ കാരണമെന്ന് കുട്ടിയുടെ മാതാവ് വിശദീകരിച്ചെങ്കിലും ഡോക്ടര്‍ അംഗീകരിക്കുവാന്‍ തയ്യാറാകാതെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുവാന് തയ്യാറായി. അപ്പോള്‍ കുട്ടിയുടെ മാതാവ് ഒ.പി സമയം കഴിഞ്ഞില്ലല്ലോയെന്ന് ഡോക്ടറോട് ചോദിച്ചു.ഇത് ഇഷ്ടപ്പെടാതിരിന്ന ഡോക്ടര്‍ ദേഷ്യപ്പെട്ടുകൊണ്ട് ‘നിങ്ങളാണോ ഒ.പി.സമയം നിശ്ചിയിക്കുന്നതെന്ന് പറഞ്ഞ് മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. മാതാവ് കരഞ്ഞുകൊണ്ട് ഡോക്ടറുടെ പിന്നാലെ ചെന്നെങ്കിലും ഇവര്‍ വാഹനത്തില്‍ കയറിപ്പോകുകയായിരിന്നുവെന്ന് പറയുന്നു.തുടര്‍ന്ന് കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ കാണിക്കുകയായിരിന്നു.
പിന്നീട് സംഭവം അറിഞ്ഞ് ആര്.എ.ഒ ഡോ: ജയപ്രകാശ് സ്ഥലത്തെത്തി കുട്ടിയെ വീണ്ടും വിവിധ പരിശോധനകള്‍ കൂടി നടത്തിയ ശേഷം രാത്രിയോടെ ഇവര്‍ ആശുപത്രിവിട്ടു. ആശുപത്രി സൂപ്രണ്ടിന് പരാതി നല്കുവാന് തയ്യാറായെങ്കിലും ഈ സമയം അവര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പരാതി ഇന്ന് തപാലില്‍ അയക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഈ വനിതാ ഡോക്ടര്‍ കുട്ടികളായ രോഗികളോടും അവരുടെ രക്ഷിതാക്കളോടും വളരെ മോശമായാണ് പെരുമാറുന്നതെന്ന് മറ്റ് രോഗികളുടെ രക്ഷിതാക്കള്‍ പറയുന്നു.
എന്നാല്‍ ചികിത്സ നിഷേധിക്കുമെന്ന ഭയം കൊണ്ടാണ് ഇവര്‍ക്കെതിരേ ആരും പരാതി നല്കുവാന് തയ്യാറാകാത്തതെന്നും ഇവര്‍ പറയുന്നു. അതേ സമയം ഈ സംഭവം തന്റെ ശ്രദ്ധയില്‍പ്പെടുകയോ ആരും പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.സവിത പറഞ്ഞു.അഥവാ ഒ.പി സമയം കഴിഞ്ഞുവെങ്കില്പ്പോലും മുറിയില്‍ ഡോക്ടര്‍ ഉണ്ടായിരുന്നുവെങ്കില്‍ കുട്ടിയെ പരിശോധിക്കേണ്ടതായിരിന്നുവെന്നും സൂപ്രണ്ട് അഭിപ്രായപ്പെട്ടു.