തിരുവനന്തപുരം: നാലാമത് ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സി. രാധാകൃഷ്ണന്‍, പ്രഭാ വര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏഴ് പതിറ്റാണ്ടായി ഡോ. എം. ലീലാവതി തുടരുന്ന സാഹിത്യരചനയും പഠനവും വിലമതിക്കാനാവാത്തതാണെന്ന് സമിതി വിലയിരുത്തി. ലീലാവതിയുടെ കൊച്ചിയിലെ വീട്ടിലെത്തി പുരസ്‌കാരം സമ്മാനിക്കുമെന്ന് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. സുഗതകുമാരി, എം.ടി വാസുദേവന്‍നായര്‍, അക്കിത്തം എന്നിവര്‍ക്കായിരുന്നു മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചത്.
Comments are closed for this post.