
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ കാണാനായി ഡല്‍ഹിയില്‍ കൂറ്റന്‍ സ്ക്രീനുകള്‍ ഒരുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഓരോ വീട്ടിലും ഒളിംപിക് മത്സരങ്ങളുടെ ആവേശം എത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
അതുകൊണ്ടാണ് ടി.വി സ്ക്രീനുകള്‍ സ്ഥാപിക്കുന്നത്. ആളുകള്‍ ഏറെയെത്തുന്ന കോണാട്ട് പ്ലേസ്, ചാന്ദ്നി ചൗക്ക് തുടങ്ങിയ വ്യാപാര സംബന്ധമായ സ്ഥലങ്ങളിലും സ്ക്രീനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.