കോട്ടയം: മുന്നണികളുടെ തേരിലേറി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയവരെ മലര്‍ത്തിയടിച്ച് ചാക്കോച്ചന്റെ വിജയക്കുതിപ്പ്. ജില്ലാപഞ്ചായത്ത് പൂഞ്ഞാര്‍ ഡിഷനിലാണ് പി.സി ജോര്‍ജിന്റെ മകനും കേരള ജനപക്ഷം (സെക്യുലര്‍) സ്ഥാനാര്‍ഥിയുമായ ഷോണ്‍ ജോര്‍ജ് എന്ന ചാക്കോച്ചന്‍ ജയിച്ചുകയറിയത്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളെയും നിഷ്പ്രഭമാക്കിയാണ് ഷോണ്‍ ജോര്‍ജ് 1,965 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഡിവിഷന്‍ നിലനിര്‍ത്തിയത്. ജോസഫിന്റെ (മാണിഗ്രൂപ്പ്) യു.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടാമതെത്തിയപ്പോള്‍ എല്‍.ഡി.എഫിന്റെ ജോസ് വിഭാഗം (മാണിഗ്രൂപ്പ്) സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. ഒറ്റയാനായി നില്‍ക്കുന്ന പി.സി ജോര്‍ജ് എം.എല്‍.എക്കും സ്വന്തം തട്ടകത്തില്‍ മകന്‍ നേടിയ വിജയം ആശ്വാസമായി.
Comments are closed for this post.