ന്യൂഡൽഹി
ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം.
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘ക്ലീൻ ആൻഡ് ഗ്രീൻ’ കാംപയിനിന്റെ ഭാഗമായാണ് കേന്ദ്ര നഗരവികസന മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഈ നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശവും മന്ത്രാലയം പുറപ്പെടുവിച്ചു.
Comments are closed for this post.